Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Whisper Network

സി​ലി​ക്ക​ൺ വാ​ലി​യി​ൽ നൂ​റി​ല​ധി​കം പേ​ർ​ക്കെ​തി​രെ ഗു​രു​ത​ര ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണം; ര​ഹ​സ്യ 'വി​സ്പ​ർ നെ​റ്റ്‌​വ​ർ​ക്ക്' രേ​ഖ പു​റ​ത്ത്

സാ​ന്‍​ഫ്രാ​ൻ​സി​സ്കോ: സി​ലി​ക്ക​ൺ വാ​ലി​യി​ലെ പ്ര​മു​ഖ നി​ക്ഷേ​പ​ക​രും ബി​സി​ന​സു​കാ​രും ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം പേ​ർ​ക്കെ​തി​രെ ഗു​രു​ത​ര ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ര​ഹ​സ്യ 'വി​സ്പ​ർ നെ​റ്റ്‌​വ​ർ​ക്ക്' രേ​ഖ പു​റ​ത്തു​വ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളി​ൽ നി​ന്നും ബ​ലാ​ത്സം​ഗ​ങ്ങ​ളി​ൽ നി​ന്നും പ​ര​സ്പ​രം മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ സി​ലി​ക്ക​ൺ വാ​ലി​യി​ലെ സ്ത്രീ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ര​ഹ​സ്യ സ്പ്രെ​ഡ്ഷീ​റ്റി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ളു​ള്ള​ത്. 'ന്യൂ​യോ​ർ​ക്ക് പോ​സ്റ്റ്' പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​യും വ്യ​ക്തി​പ​ര​വു​മാ​യ ബ​ന്ധ​ങ്ങ​ളി​ലെ​യും അ​തി​രു​ക​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും യു​വ വ​നി​താ ജീ​വ​ന​ക്കാ​ർ നേ​രി​ടു​ന്ന ഭ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ഈ ​രേ​ഖ വെ​ളി​പ്പെ​ടു​ത്തു​ന്നു. പ്ര​മു​ഖ വ്യ​ക്തി​ക​ൾ​ക്കെ​തി​രെ പ​ര​സ്യ​മാ​യി പ​രാ​തി ന​ൽ​കി​യാ​ൽ ക​രി​യ​ർ ന​ശി​ക്കു​മെ​ന്ന ഭ​യം കൊ​ണ്ടാ​ണ് ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി കൈ​മാ​റു​ന്ന​തെ​ന്ന് ഇ​ര​ക​ളാ​യ സ്ത്രീ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. സി​ലി​ക്ക​ൺ വാ​ലി​യി​ലെ പ്ര​മു​ഖ 'ഹാ​ക്ക​ർ ഹൗ​സു​ക​ളി​ലും' ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

യെ​ഹോ​ങ് ഷു ​ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല സ്ത്രീ​ക​ൾ ത​ങ്ങ​ൾ​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​ങ്ങ​ൾ ഇ​തി​നോ​ട​കം പ​ര​സ്യ​മാ​യി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ചി​ല സ്ഥാ​പ​ന​ങ്ങ​ൾ ഈ ​പ​രാ​തി​ക​ളോ​ട് ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ച​പ്പോ​ൾ, മ​റ്റ് ചി​ല​യി​ട​ങ്ങ​ളി​ൽ പ​രാ​തി​ക​ൾ ഒ​തു​ക്കി​തീ​ർ​ക്കാ​ൻ ശ്ര​മ​ങ്ങ​ളു​ണ്ടാ​യ​താ​യും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്.

 

Latest News

Corehub Up